സങ്കടമുണ്ട്, സര്‍ക്കാര്‍ നടപടി സ്വീകരിക്കണം; ദൃശ്യം 2 ചോര്‍ന്നതില്‍ പ്രതികരിച്ച് സംവിധായകന്‍

ദൃശ്യം 2 ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. വളരെ സങ്കടമുള്ള കാര്യമാണ്. ദൃശ്യം 2 മാത്രമല്ല. നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറങ്ങുന്നുണ്ട്. അവയൊക്കെ ടെലിഗ്രാം അടക്കമുള്ളവയില്‍ ലഭ്യമാകുന്നു. നിരവധിയാളുകള്‍ ഉപജീവനം നടത്തുന്ന ഒരു മേഖലയാണ് സിനിമ. സര്‍ക്കാര്‍ ഇക്കാര്യം പ്രാധാന്യത്തോടെ എടുക്കണം. നടപടി സ്വീകരിക്കണമെന്നും ജീത്തു ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തണം. ആമസോണ്‍ ഇക്കാര്യത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഒടിടി റിലീസിന് തൊട്ടുപിന്നാലെയാണ് ദൃശ്യം-2 വ്യാജ പതിപ്പ് ടെലിഗ്രാമില്‍ എത്തിയത്. ഇന്ന് പുലര്‍ച്ചെ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. രണ്ട് മണിക്കൂറിനുള്ളില്‍ ടെലിഗ്രാമില്‍ ചിത്രമെത്തി.

നിരവധി ആളുകള്‍ ചിത്രം ടെലിഗ്രാമിലൂടെ കണ്ടെന്നും വിവരം. ആമസോണ്‍ പ്രൈം ചോര്‍ച്ചയ്ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം- 2 നിര്‍മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവര്‍ക്കൊപ്പം ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്.

Story Highlights – government must take action; drishyam 2 director reacts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top