കൊമൊഡോ ഡ്രാഗൺ മുതൽ ആഫ്രിക്കൻ സിംഹം വരെ; ലോകത്തെ ഏറ്റവും വലിയ മൃഗശാലയൊരുക്കാൻ അംബാനി

ലോകത്തെ ഏറ്റവും വലിയ മൃഗശാലയൊരുക്കാനൊരുങ്ങി അംബാനി. മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയാണ് ഈ പദ്ധതിക്ക് പിന്നിൽ.
ഗുജറാത്തിലെ ജംനാനഗറിൽ തുടങ്ങാനിരിക്കുന്ന ഈ മൃഗശാല 280 ഏക്കറിലാകും പണി കഴിപ്പിക്കുക. ‘ഗ്രീൻസ് സുവോളജിക്കൽ റസ്‌ക്യൂ ആന്റ് റിഹാബിലിറ്റേഷൻ കിംഗ്ഡം’ എന്നാകും മൃഗശാലയുടെ പേരെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ലോകമെമ്പാടുമുള്ള വിവിധിനം പക്ഷി മൃഗാദികളും ഉരുഗങ്ങളും മറ്റ് ജീവജാലങ്ങളും മൃഗശാലയിലുണ്ടാകും. ഫ്രോഗ് ഹൗസ്, ഡ്രാഗൺസ് ലാൻഡ്, ഇൻസെക്ടേറിയം, ലാന്റ് ഓഫ് റോഡന്റ്, അക്വാട്ടിക് കിംഗ്ഡം, ഫോറസ്റ്റ് ഓഫ് ഇന്ത്യ, മാർഷസ് ഓഫ് വെസ്റ്റ് കോസ്റ്റ്, ഇന്ത്യൻ ഡെസേർട്ട്, എക്‌സോട്ടിക് ഐലൻഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാകും മൃഗങ്ങളെ പാർപ്പിക്കുക.
ആഫ്രിക്കൻ സിംഹം, പുള്ളി പുലി, കരിമ്പുലി, ഇന്ത്യൻ കുറുക്കൻ, ഏഷ്യാറ്റിക് സിംഹം, പിഗ്മി ഹിപ്പോ, ഒറാങ്ങൂട്ടാൻ, ലെമൂർ, ഫിഷിംഗ് ക്യാറ്റ്, സ്ലോത്ത് ബെയർ, ബംഗാൾ ടൈഗർ, മലയൻ താപിർ, ഗൊറില്ല, സീബ്ര, ജിറാഫ്, ആഫ്രിക്കൻ ആന, കൊമൊഡോ ഡ്രാഗൺ എന്നിവയടക്കം മൃഗശാലയിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
Story Highlights – ambani plans worlds biggest zoo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here