എറണാകുളത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീവച്ച് നശിപ്പിച്ചു

എറണാകുളത്ത് സിനിമാ ഷൂട്ടിംഗ് സെറ്റ് തീവച്ച് നശിപ്പിച്ചതായി പരാതി. കടമറ്റത്താണ് സംഭവം. യുവ സിനിമാ പ്രവർത്തകരുടെ ‘മരണവീട്ടിലെ തൂണ്’ എന്ന സിനിമയുടെ സെറ്റാണ് തീവച്ച് നശിപ്പിച്ചത്.

എൽദോ ജോർജാണ് സിനിമയുടെ സംവിധായകൻ. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഡിറ്റോയെ പ്രധാന കഥാപാത്രമാക്കിയുള്ളതായിരുന്നു സിനിമ. സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു.

Story Highlights – cinema shooting set burned in ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top