Advertisement

വിവാദം അസംബന്ധം; അമേരിക്കയിൽവച്ച് ഒരു ചർച്ചയും നടന്നില്ല: വിശദീകരണവുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

February 20, 2021
Google News 1 minute Read

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ വിശദീകരണവുമായി മന്ത്രി. ജെ. മേഴ്‌സിക്കുട്ടിയമ്മ. വിവാദം അസംബന്ധമാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാരിന് കൃത്യമായ നയമുണ്ട്. നയം അനുസരിച്ചേ തീരുമാനമെടുക്കൂ. ഫിഷറീസ് നയം തിരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വിദേശ ട്രോളറുകൾ ഇന്ത്യൻ കടലിൽ നടപ്പാക്കില്ല എന്നത് തന്നെയാണ് നയം. ആരെങ്കിലും എം.ഒ.യു ഒപ്പു വച്ചാൽ അത് കേരളത്തിൽ നടപ്പാക്കില്ല. നേരായ പ്രൊജക്ടുമായി വരുന്നവർക്ക് അവസരം നൽകും. ഇ.എം.സി.സി പ്രതിനിധികളുമായി അമേരിക്കയിൽവച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ട്. അവരുടെ ആഗ്രഹം കേരളത്തിൽ നടപ്പാക്കില്ല.
നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചാൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്നും മന്ത്രി പറഞ്ഞു. ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും മന്ത്രി വിമർശിച്ചു. പ്രതിപക്ഷ നേതാവ് ഇത്രയും തരം താഴരുത്. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights – J Mercykuttyamma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here