‘അദ്ദേഹത്തിന്റെ മോഹങ്ങൾ നടക്കട്ടെ’; ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയാകാനുള്ള ശ്രീധരന്റെ മോഹം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീധരൻ മഹാനായ വ്യക്തിയാണ്. വലിയ ടെക്‌നോക്രാറ്റും രാജ്യം പത്മശ്രീ നൽകി ആദരിച്ച ആളുമാണ്. ഏത് സ്ഥാനം വഹിക്കാനും അദ്ദേഹം യോഗ്യനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ശ്രീധരൻ രംഗത്തെത്തിയിരുന്നു. പിണറായി വിജയൻ ഏകാധിപതിയെന്നായിരുന്നു ശ്രീധരൻ പറഞ്ഞത്. അധികാരം മുഖ്യമന്ത്രി ആർക്കും വിട്ടുകൊടുക്കുന്നില്ല. ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ല. അഴിമതിയിൽ മുങ്ങിയ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും ശ്രീധരൻ പറഞ്ഞിരുന്നു.

Story Highlights – E sreedharan, Pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top