നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്

neeti ayog meeting

ഇന്ന് നടക്കുന്ന നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാകും പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുക. രാവിലെ 10. 30 ഓടെയാകും യോഗം ആരംഭിക്കുക.

Read Also : കൊവിഡ് വാക്സിൻ നൽകാൻ ആവശ്യപ്പെട്ട് 12 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചായി നീതി ആയോഗ് അംഗം ഡോ.വികെ പോൾ

കൃഷി, അടിസ്ഥാന സൗകര്യവികസനം, നിര്‍മാണം, മാനവ വിഭവ ശേഷി വികസനം, ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളാണ് യോഗത്തിലെ അജണ്ട. യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും പങ്കെടുക്കും.

ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആക്കിയ ശേഷമുള്ള ആദ്യ യോഗമാണ് ശനിയാഴ്ച നടക്കുന്നത്. അതിനാലാണ് മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും യോഗത്തില്‍ എത്തുന്നത്. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കില്ല.

Story Highlights – neeti ayog, narendra modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top