നിയമസഭാ തെരഞ്ഞെടുപ്പ്; പതിനാറ് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് കേരളാ കോണ്‍ഗ്രസ് എം

നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണിയില്‍ 16 സീറ്റ് ആവശ്യപ്പെടുമെന്നും കൂടുതല്‍ സീറ്റിന് പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും സ്റ്റീഫന്‍ ജോര്‍ജ് ട്വന്റിഫോറിനോട് വ്യക്തമാക്കി. മുന്നണിയില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. മാണി സി. കാപ്പന്‍ പോയത് പാലായില്‍ തിരിച്ചടിയാകില്ല. പാര്‍ട്ടിയുടെ കരുത്ത് കൂടിയെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

അതേസമയം, ഘടക കക്ഷികളുമായി സിപിഐഎമ്മിന്റെ സീറ്റ് ചര്‍ച്ച ഇന്ന് ആരംഭിക്കും. ഓരോ പാര്‍ട്ടിയുമായി പ്രത്യേകമായാകും ചര്‍ച്ച. സിപിഐഎമ്മും സിപിഐയും നേരത്തെ പ്രാഥമിക സീറ്റ് ചര്‍ച്ച നടത്തിയിരുന്നു. അന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് മറ്റു ഘടക കക്ഷികളുമായുള്ള ചര്‍ച്ച. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് സിപിഐഎമ്മിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

Story Highlights – Assembly elections; Kerala Congress wants 16 seats

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top