റേഡിയോ ആക്റ്റീവ് മൂലകമായ ഐൻസ്റ്റീനിയത്തിന്റെ പുതിയ വിവരങ്ങൾ; നിർണ്ണായക കണ്ടെത്തലുകളുമായി ശാസ്ത്രജ്ഞർ

വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്‌റ്റെയ്‌നിന്റെ ബഹുമാനാർത്ഥം ”ഐൻസ്റ്റീനിയം” എന്ന് പേരിട്ടിരിക്കുന്ന റേഡിയോ ആക്റ്റീവ് മൂലകത്തിന്റെ ഘടനാപരവും രാസപരവുമായ നിർണ്ണായക വിവരങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ. അമേരിക്കയിലെ വിവിധ പരീക്ഷണ ശാലകളിൽ ശാസ്ത്രജ്ഞർ ഒന്നിച്ച് നടത്തിയ ശ്രമമാണ് ഐൻസ്റ്റീനിയത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തെത്തിച്ചത്. കാലിഫോർണിയയിലെ ബൈക്കലെ നാഷണൽ ലബോറട്ടറിയിലെ കെമിസ്റ്റ് റബേക്ക അബെർജെലും സംഘവുമാണ് നേച്ചുർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിന് പിന്നിൽ.

സമാന സാന്ദ്രതയുള്ള മൂലകങ്ങളുടെ പഠനത്തിന് ഐൻസ്റ്റീനിയത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ശാസ്ത്രലോകത്തെ സഹായിക്കുമെന്നാണ് കരുതുന്നത്. സാന്ദ്രത കൂടിയ മൂലകങ്ങളെക്കുറിച്ചുള്ള അറിവുകൾ വളരെ പ്രാധാന്യമുള്ളതിനാൽ ഈ പഠനത്തിന് ശാസ്ത്രലോകം ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. പീരിയോഡിക് ടേബിളിൽ യൂറേനിയത്തിന് തോട്ടടുത്തായുള്ള ഐൻസ്റ്റീനിയത്തിന്റെ അറ്റോമിക് നമ്പർ 99 ആണ്. എളുപ്പത്തിൽ നശിച്ചുപോകുന്നത് തടയാനായി ലിഗൻഡ്‌സ് എന്ന് വിളിക്കുന്ന ജൈവ കണികകളുമായി ചേർത്താണ് ഐൻസ്റ്റീനിയത്തെ സൂക്ഷിച്ചത്. ഇതിനെ എക്സ് റേ അബ്‌സോർപ്ഷൻ സ്‌പെക്ട്രോസ്കോപ്പിക് വിധേയമാക്കിയാണ് ഐൻസ്റ്റീനിയത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. ഐൻസ്റ്റീനിയം കണികകളുടെ പരസ്പര ബന്ധത്തിന്റെ അളവും വിശദാംശങ്ങളും റബേക്ക അബെർജെലുംകൂട്ടരും മനസിലാക്കി.

കൃത്യമായി നിർമ്മിക്കപ്പെട്ട മനുഷ്യ നിർമ്മിത മൂലകമാണ് ഐൻസ്റ്റീനിയം. 1952 ൽ ഐവി മൈക്ക് എന്ന ശാസ്ത്രജ്ഞനാണ് ആദ്യ ഹൈഡ്രജൻ ബോംബ് സ്ഫോടനത്തിൽനിന്നും ഐൻസ്റ്റീനിയത്തെ തിരിച്ചറിഞ്ഞത്. വളരെ ചെറിയ അളവിൽ മാത്രമേ നിർമ്മിക്കപ്പെട്ടിട്ടുള്ളുവെങ്കിലും ഐൻസ്റ്റീനിയത്തിന്റെ നിറം വെള്ളിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്ടി സൈനൈഡ് എന്ന് വിളിക്കുന്ന 90 നും 103 നും ഇടയ്ക്ക് അറ്റോമിക് നമ്പറുകളുള്ള മൂലകങ്ങളിൽ നിന്നും ഐൻസ്റ്റീനിയം എത്രത്തോളം വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്നും ഈ പഠനത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
Story Highlights – some of the properties of element 99 in the periodic table called “Einsteinium”, named after Albert Einstein
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here