Advertisement

‘ഒമ്നിഹ്യൂമൺ-1’ അതിശയിപ്പിക്കുന്ന എഐ ടൂളുമായി ചൈന; ക്ലാസെടുക്കുന്ന ഐൻസ്റ്റീന്റെ ദൃശ്യങ്ങള്‍ വൈറൽ

February 7, 2025
Google News 3 minutes Read
omnihuman1

ചൈനീസ് ടെക് ഭീമൻ ബൈറ്റ്ഡാൻസ് (ByteDance) അത്യാധുനിക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ടൂളായ ഒമ്നിഹ്യൂമൺ-1 പുറത്തിറക്കിയിരിക്കുന്നു. കേവലം ഒരു ചിത്രം നൽകിയാൽ ഒറിജിനലിനെ വെല്ലുന്ന വീഡിയോകൾ നിർമ്മിക്കാൻ ഈ AI ടൂളിന് കഴിയും. നിലവിൽ പ്രചാരത്തിലുള്ള എല്ലാ AI ടൂളുകളെയും വെല്ലുവിളിക്കുന്നതാണ് ഈ മോഡൽ എന്ന് ബൈറ്റ്ഡാൻസ് അവകാശപ്പെടുന്നു. ടിക്‌ടോക്കിന്‍റെ മാതൃകമ്പനിയാണ് ഈ ബൈറ്റ്ഡാന്‍സ്.

[OmniHuman-1]

പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ ക്ലാസെടുക്കുന്ന ഒരു വീഡിയോയാണ് ഒമ്നിഹ്യൂമൺ-1 ൻ്റെ പ്രൊജക്റ്റ് പേജിൽ നൽകിയിട്ടുള്ള പ്രധാന ഉദാഹരണം. ഐൻസ്റ്റീൻ സംസാരിക്കുന്നതിനും കൈകൾ ചലിപ്പിക്കുന്നതിനും പുറമെ അദ്ദേഹത്തിൻ്റെ വൈകാരിക ഭാവങ്ങൾ പോലും ഈ വീഡിയോയിൽ ഒപ്പിയെടുത്തിരിക്കുന്നു.

Read Also: ഇനി സ്വകാര്യ ചാറ്റുകളിലും ഇവന്റുകൾ ഷെഡ്യൂൾ ചെയ്യാം പുത്തൻ ഫീച്ചർ ഉടൻ എത്തും

ദുർബലമായ ഓഡിയോ സിഗ്നലുകൾ ഉപയോഗിച്ച് പോലും റിയലിസ്റ്റിക് വീഡിയോകൾ നിർമ്മിക്കാൻ ഒമ്നിഹ്യൂമൺ-1 ന് കഴിയും. ഏത് ആസ്പെക്റ്റ് റേഷ്വോയിലുള്ള ചിത്രവും ഈ ടൂളിൽ അപ്‌ലോഡ് ചെയ്യാം. പോർട്രെയ്റ്റ്, ഹാഫ്-ബോഡി, ഫുൾ-ബോഡി ചിത്രങ്ങൾ ഒക്കെ ഒമ്നിഹ്യൂമൺ-1 സ്വീകരിക്കും. ഈ ചിത്രം വിശകലനം ചെയ്തുകൊണ്ട്, അതിനെ ജീവസ്സുറ്റ വീഡിയോകളാക്കി മാറ്റാൻ ഒമ്നിഹ്യൂമൺ-1ന് കഴിയും.

Story Highlights : OmniHuman-1 a new chineese AI tool that can make videos from a photo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here