ഐക്യൂവിൽ ഐൻസ്‌റ്റൈനെ കടത്തിവെട്ടി ഒരു മൂന്നുവയസ്സുകാരി

ഐക്യൂവിൽ ഐൻസ്‌റ്റൈനെ കടത്തിവെട്ടി ഒരു മൂന്നുവയസ്സുകാരി. ബ്രിട്ടൻ സ്വദേശി ഒഫീലിയ മോർഗനാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഒരു വയസ്സിന് മുമ്പുതന്നെ പലകാര്യങ്ങളും ഒഫീലിയയ്ക്ക് മനപ്പാഠമായിരുന്നു. അമ്മയാണ് മകളുടെ ഈ പ്രത്യേകതകൾ ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് വിദഗ്ധരുടെ നിർദേശമനുസരിച്ച് നടത്തിയ ഐക്യൂ ടെസ്റ്റിലാണ് ഒഫീലിയയുടെ ഐക്യൂ ലെവൽ ആൽബർട്ട് ഐൻസ്‌റ്റൈനേക്കാൾ കൂടുതലാണെന്ന് തെളിഞ്ഞത്.

This 3 year old British girl has IQ higher than Albert Einstein

ഐക്യൂ ടെസ്റ്റിൽ 171 സ്‌കോറാണ് ഒഫീലിയ നേടിയത്. ഇതോടെ ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ ഐക്യു സൊസൈറ്റിയായ മെൻസയിലെ അംഗമായിരിക്കുകയാണ് ഒഫീലിയ.

This 3 year old British girl has IQ higher than Albert Einstein

ഐ.ക്യൂ ലെവലിൽ മുൻപന്തിയിൽ നിന്നിരുന്ന 11കാരൻ അർണവ് ശർമയുടെയും, 12കാരൻ രാഹുലിൻറയും റെക്കോഡ് ഭേദിച്ചാണ് ഈ കൊച്ചുമിടുക്കി ചരിത്രം കുറിച്ചത്. ഇവരുടെ സ്‌കോർനില 162 ആയിരുന്നു.

Top