തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഹൈടെക്ക് രക്തബാങ്ക് നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസം

thrissur gov hospital blood bank

നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായി തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഹൈടെക്ക് രക്തബാങ്ക്. ഒരു യൂണിറ്റ് രക്തത്തിന് വെറും 130 രൂപ മാത്രമാണ് ഈടാക്കുന്നത്. ബിപിഎല്‍ അല്ലാത്തവര്‍ക്കത് 275 രൂപയും ആണ്. രക്തഘടകങ്ങളെ വേര്‍തിരിക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളും ഇവിടെ ഉണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മദര്‍ ബ്ലഡ് ബാങ്കാണിത്. സ്വകാര്യ ബ്ലഡ് ബാങ്കുകളില്‍ ഒരു യൂണിറ്റ് രക്തത്തിന് പരിശോധന ഫീസ് അടക്കം 800 രൂപയോളം ഈടാക്കും.

മറ്റു സ്വകാര്യ ആശുപത്രികളില്‍ നിന്നും വരുന്നവര്‍ക്ക് പരിശോധന ഫീസടക്കം ഒരു യൂണിറ്റിന് 500 രൂപ നല്‍കിയാല്‍ മതി. സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവസംബന്ധമായ ആവശ്യങ്ങള്‍ക്ക് രക്തവും രക്തഘടകങ്ങളും കോശങ്ങളുമെല്ലാം ഇവിടെ സൗജന്യമായി നല്‍കും.

ഈ ഹൈടെക് രക്തബാങ്കില്‍ രക്ത കോശങ്ങളെ വേര്‍തിരിക്കാനുള്ള ക്രയോ ഫ്യൂജ്, പ്ലേറ്റ്ലറ്റുകള്‍ സൂക്ഷിച്ചുവെക്കാനുള്ള പ്ലേറ്റ്ലറ്റ് അജിറ്റേറ്റര്‍, പ്ലാസ്മ സൂക്ഷിക്കാന്‍ ഡിഫ്രീസര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുമുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ രക്തദാതാവിനെ കൊണ്ടുവന്നില്ലെങ്കിലും ഇവിടെ നിന്നും രക്തം ലഭിക്കുമെന്നതും സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമേകുന്നു.

Story Highlights – thrissur, blood bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top