Advertisement

ഒന്നിലധികം സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശം സാധ്യമാക്കാന്‍ പി.സി. ജോര്‍ജ്

February 21, 2021
Google News 1 minute Read

ഒന്നിലധികം സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശം സാധ്യമാക്കാന്‍ ഒരുങ്ങി പി.സി. ജോര്‍ജ്. മുന്നണി തീരുമാനം അറിയാന്‍ ഈ മാസം 24 വരെ കാത്തിരിക്കും. പൂഞ്ഞാറില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കില്ലെന്നും പി. സി. ജോര്‍ജ് വ്യക്തമാക്കി.

പി.സി. ജോര്‍ജിനെ ഐക്യജനാധിപത്യ മുന്നണിയില്‍ എടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രാദേശിക എതിര്‍പ്പുകള്‍ ശക്തമാണ്. ഇതോടെയാണ് ജനപക്ഷത്തെ ഘടക കക്ഷിയാക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ത്തി വച്ചത്. സ്വതന്ത്രനായി നിന്നാല്‍ പൂഞ്ഞാറില്‍ പിന്തുണ നല്‍കാമെന്നാണ് യുഡിഎഫ് നേതാക്കള്‍ അറിയിച്ചത്. എന്നാല്‍ ഈ നിലപാട് സ്വീകാര്യമല്ലെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.

മുന്നണിയില്‍ എടുത്തില്ലെങ്കില്‍ പാലായില്‍ മത്സരത്തിന് എത്താനുള്ള സാധ്യതയും പി.സി. ജോര്‍ജ് തള്ളുന്നില്ല. കാഞ്ഞിരപ്പള്ളിയും അനുകൂലമാണെന്ന് ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ കളത്തിലിറക്കി മണ്ഡലം മാറി മത്സരിക്കാനാണ് ആലോചന. മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നതോടെയാണ് 24ന് മുമ്പ് തീരുമാനം അറിയിക്കാന്‍ പി.സി. ജോര്‍ജ് പരസ്യമായി യുഡിഎഫ് നേതാക്കളോട് ആവശ്യപ്പെടുന്നത്.

Story Highlights – PC George – UDF entry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here