താരങ്ങളെ മദ്യ, പുകയില പരസ്യങ്ങളിൽ ഉപയോഗിക്കരുത്; ഐപിഎൽ ഫ്രാഞ്ചൈസികൾക്കുള്ള നിബന്ധനകളുമായി ഓസ്ട്രേലിയ

ഐപിഎലിൽ നിബന്ധനകൾ വച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ലീഗിൽ പങ്കെടുക്കുന്ന ഓസീസ് താരങ്ങളുമായി ബന്ധപ്പെട്ടാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിബന്ധനകൾ. പ്രമോഷനുമായി ബന്ധപ്പെട്ട നിബന്ധനകളാണ് ക്രിക്കറ്റ് ഓസ്ട്രേലിയ മുന്നോട്ടുവച്ചിരിക്കുന്നത്. വിവിധ പരസ്യങ്ങളിൽ താരങ്ങളെ ഉപയോഗിക്കരുതെന്നും സെൻട്രൽ കോൺട്രാക്റ്റ് ഉള്ള താരങ്ങളെ ഒന്നിൽ കൂടുതൽ പ്രമോഷനുകൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നും നിബന്ധനകളിൽ പറയുന്നു.
‘അതാത് ടീമുകൾക്കായി ഇന്ത്യൻ അച്ചടിമാധ്യമങ്ങളിൽ സ്പോൺസർമാർ മാത്രം ഉപയോഗിക്കുന്ന ടീം ഫോട്ടോ മദ്യം, പുകയില, ഫാസ്റ്റ് ഫുഡ്, ഫാസ്റ്റ് ഫുഡ് റെസ്റ്റോറസ്റ്റുകൾ, പന്തയം എന്നീ കമ്പനികളുടെ പരസ്യത്തിന് ഉപയോഗിക്കരുത്. പ്രമോഷൻ, പരസ്യ പരിപാടികൾക്കായി ഓസീസ് താരങ്ങളെ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. ടവി, റേഡിയോ, അച്ചടിമാധ്യമം, ഇൻ്റർനെറ്റ് തുടങ്ങി ഏത് മേഖലയിലെ പരസ്യത്തിനാണെങ്കിലും ഇത് ബാധകമാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡുമായി സെൻട്രൽ കോൺട്രാക്ടിലുള്ള താരങ്ങളിൽ ഒരാളെയേ ഒരു ടീം ഉപയോഗിക്കാവൂ. ഒരേ ഓസ്ട്രേലിയൻ സംസ്ഥാനത്തു നിന്നുള്ള ഒന്നിലധികം താരങ്ങളെ ഒരു ടീം ഉപയോഗിക്കരുത്. ഒരേ ബിഗ് ബാഷ് ടീമിലുള്ള ഒന്നിലധികം താരങ്ങക്കെയും ഉപയോഗിക്കാൻ പാടില്ല.’- ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിർദ്ദേശമായി ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് അയച്ച കുറിപ്പിൽ ബിസിസിഐ വ്യക്തമാക്കുന്നു.
സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്‌വെൽ, ജൈ റിച്ചാർഡ്സൺ, നതാൻ കോൾട്ടർനൈൽ, ബെൻ കട്ടിംഗ്, മോയിസസ് ഹെൻറിക്കസ്, മിച്ചൽ മാർഷ്, ക്രിസ് ലിൻ, റൈലി മെരെഡിത്ത്, ഡാനിയൽ ക്രിസ്റ്റ്യൻ, ഡാനിയൽ സാംസ്, ജോഷ് ഹേസൽവുഡ്, മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ്, ആദം സാമ്പ, കെയിൻ റിച്ചാർഡ്സൺ, ജോഷ് ഫിലിപ്പെ, ആന്ദ്രൂ തൈ, ഡേവിഡ് വാർണർ എന്നീ താരങ്ങളാണ് ഇത്തവണ ഓസ്ട്രേലിയയിൽ നിന്ന് ഐപിഎൽ കളിക്കുന്നത്.
Story Highlights – Cricket Australia Limits Use Of Its Players For Advertising During IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here