സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൽജിഎസ് ഉദ്യോഗാർത്ഥികൾ നിരാഹാര സമരത്തിലേക്ക്

സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൽജിഎസ് ഉദ്യോഗാർത്ഥികൾ നിരാഹാര സമരത്തിലേക്ക്. ഇന്ന് രാത്രി ഏഴ് മണിക്ക് അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. സർക്കാർ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം.
കഴിഞ്ഞ ദിവസം നടന്ന ഉദ്യോഗസ്ഥ തല ചർച്ചയിൽ ഉണ്ടായ ചില പ്രധാന തീരുമാനങ്ങൾ മന്ത്രിതലത്തിൽ അടക്കം ആലോചിച്ചതിനു ശേഷം ഉദ്യോഗാർത്ഥികളെ അറിയിക്കാമെന്ന് സർക്കാർ വാക്ക് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കാമെന്ന് ഉദ്യോഗാർത്ഥികളും മറുപടി നൽകി. ഇന്ന് സർക്കാർ തലത്തിൽ വിവിധ യോഗങ്ങൾ നടന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സെക്രട്ടറിമാരെ വിളിച്ചുചേർത്ത് ഒരു യോഗം നടന്നിരുന്നു. ഒഴിവുകൾ സംബന്ധിച്ച വിവരശേഖരണം ലക്ഷ്യം വെച്ചായിരുന്നു യോഗം. ഇതിനെ തുടർന്ന് സർക്കാർ നിലപാടറിയിക്കുമെന്ന് ഉദ്യോഗാർത്ഥികൾ കരുതിയെങ്കിലും അതുണ്ടായില്ല. ഇതേ തുടർന്നാണ് അവർ നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. മൂന്നു പേരാണ് ഇന്ന് നിരാഹാര സമരം തുടങ്ങുക.
Story Highlights – LGS rank holders on hunger strike in front of the Secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here