‘നാഷണലിസ്റ്റ് കോൺഗ്രസ് കേരള’; പാർട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പൻ

എൻസിപി വിട്ട മാണി. സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നാണ് പാർട്ടിക്ക് നൽകിയിരിക്കുന്ന പേര്. മാണി. സി. കാപ്പൻ തന്നെയാണ് പാർട്ടി പ്രസിഡന്റ്.
പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളേയും ജില്ലാ പ്രസിഡന്റുമാരേയും മാണി. സി. കാപ്പൻ പ്രഖ്യാപിച്ചു. പാർട്ടിയുടെ രജിസ്‌ട്രേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് കാപ്പൻ പറഞ്ഞു. യുഡിഎഫിന്റെ ഘടകകക്ഷിയായി നിൽക്കാനുള്ള താത്പര്യം അറിയിച്ചു. തെരഞ്ഞെടുപ്പിൽ പാലായ്ക്ക് പുറമേ രണ്ട് സീറ്റുകൾ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടതായും മാണി. സി. കാപ്പൻ കൂട്ടിച്ചേർത്തു.
എൽഡിഎഫ് തങ്ങളോട് കാണിച്ചത് കടുത്ത അനീതിയാണ്. പാലായിൽ കെ. എം മാണിയുടെ ഭൂരിപക്ഷം പടിപടിയായി കുറയ്ക്കാൻ സാധിച്ചു. പാലായുടെ വികസനത്തിനായി പ്രവർത്തിച്ചുവെന്നും മാണി. സി. കാപ്പൻ വ്യക്തമാക്കി.
Story Highlights – Mani C Kappan, NCK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here