ലോക്‌സഭാ എം.പി മോഹൻ ദേൽഖർ മരിച്ച നിലയിൽ

mohan delkar found dead

ലോക്‌സഭാ എം.പിയെ മരിച്ച നിലയിൽ കണ്ടെത്തി.
മോഹൻ ദേല്ഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുംബൈയിലെ ഹോട്ടൽ മുറിയിലാണ് മ്യതദേഹം കണ്ടെത്തിയത്.

ദാദ്രാ നാഗർ ഹവേലി ലോക്‌സഭാ എംപിയാണ് മോഹൻ ദേൽഖർ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

1989 ലാണ് മോഹൻ ആദ്യമായി ലോക്‌സഭയിൽ അംഗമാകുന്നത്. തുടർന്ന് 1991 ലും 96 ലും കോൺഗ്രസ് ടിക്കറ്റിൽ ലോക്‌സഭയിലെത്തി. 1999 ലും 2004 ലും സ്വതന്ത്രനായും ഭാരതീയ നവശക്തി പാർട്ടി സ്ഥാനാർത്ഥിയായും വിജയിച്ചിട്ടുണ്ട്. 2020 ൽ മോഹൻ ദേൽഖർ ജെഡിയുവിൽ ചേർന്നിരുന്നു.

Story Highlights – mohan delkar found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top