കല്‍പറ്റ സീറ്റിനുവേണ്ടി വീണ്ടും ആവശ്യമുന്നയിച്ച് മുസ്ലീംലീഗ്

വയനാട് ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റക്ക് വേണ്ടി വീണ്ടും ആവശ്യമുന്നയിച്ച് മുസ്ലീംലീഗ് രംഗത്ത്. അധിക സീറ്റുകള്‍ ആവശ്യപ്പെടുന്നതില്‍ കല്‍പറ്റ കൂടി ഉള്‍പ്പെടുത്തണമെന്ന് ജില്ലാ മുസ്ലീംലീഗ് കമ്മറ്റി സംസ്ഥാന നേതൃത്വത്തോട് താത്പര്യമറിയിച്ചു. കല്‍പറ്റ ലീഗിന് കിട്ടിയാല്‍ ഇത്തവണ സീറ്റ് തിരിച്ച് പിടിക്കാനാകുമെന്നാണ് മുസ്ലീംലീഗ് പറയുന്നത്. എല്‍ഡിഎഫില്‍ എല്‍ജെഡിയുവും സീറ്റ് വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കല്‍പറ്റ സീറ്റ് ആവശ്യപ്പെട്ട് ലീഗ് രംഗത്തെത്തിയിരുന്നു. അന്ന് നേതൃത്വം ഇടപെട്ട് പരസ്യ പ്രതികരണങ്ങള്‍ വിലക്കുകയും ചെയ്തു. സീറ്റ് ചര്‍ച്ചകള്‍ ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തിയാകുമെന്നിരിക്കെയാണ് കല്‍പറ്റക്കായി ലീഗ് വീണ്ടും പിടിമുറുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ നിരത്തി, ഇത്തവണ സീറ്റ് കിട്ടിയാല്‍ മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയാണ് ജില്ലാ മുസ്ലീംലീഗ് നേതൃത്വം വ്യക്തമാക്കുന്നത്.

അധിക സീറ്റുകള്‍ ആവശ്യപ്പെടുന്നതില്‍ കല്‍പറ്റ സംസ്ഥാന നേതൃത്വത്തിന്റെ സജീവ പരിഗണനയിലില്ല. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ശക്തമായാല്‍ ലീഗ് യുഡിഎഫില്‍ സീറ്റ് ആവശ്യം മുന്നോട്ട് വയ്ക്കും. എല്‍ഡിഎഫിലും സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കവേ കല്‍പറ്റയില്‍ അവകാശ വാദമുന്നയിച്ച് എല്‍ജെഡി രംഗത്തുണ്ട്. ഇതിനോടകം സീറ്റ് ആവശ്യം എല്‍ഡിഎഫില്‍ എല്‍ജെഡി അറിയിച്ചിട്ടുമുണ്ട്.

Story Highlights – Muslim League again demanded for the Kalpetta seat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top