കസ്റ്റംസ് കമ്മീഷണര്‍ക്ക് എതിരെ ആക്രമണം; പ്രതികളുടെ മൊഴിയെടുത്തു

commissioner Customs gold smuggling

കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിന് എതിരെ ആക്രമണ ശ്രമത്തില്‍ പ്രതികളുടെ മൊഴിയെടുത്തു. വാഹനത്തില്‍ ഉണ്ടായിരുന്നവരുടെയും ഉടമകളുടെയും മൊഴിയാണെടുത്തത്.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആണ് ഇവരുടെ മൊഴിയെടുത്തത്. മൊഴി പരിശോധിച്ച ശേഷം വീണ്ടും വിളിപ്പിക്കുമെന്ന് കസ്റ്റംസ്. കമ്മീഷണറെ ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘം തന്നെയെന്ന് കസ്റ്റംസ് ആവര്‍ത്തിച്ചു.

Read Also : കമ്മീഷണർക്കെതിരായ ആക്രമണം; പിന്നിൽ സ്വർണക്കടത്ത് സംഘം തന്നെയെന്ന് കസ്റ്റംസ്

സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് വാദം തള്ളിയാണ് കസ്റ്റംസ് നിഗമനം. പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിനെ ഭയപ്പെടുത്തി ട്രാന്‍സ്ഫര്‍ വാങ്ങിപ്പിക്കുക എന്നതായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യം എന്നും കസ്റ്റംസ് സംശയിക്കുന്നു.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ പിജി ലാലുവിനാണ് ഈ സംഭവവും അന്വേഷിക്കുന്നതില്‍ മേല്‍നോട്ട ചുമതല. പൊലീസ് കേസെടുത്തിട്ടുള്ള യുവാക്കള്‍ക്കും വാഹന ഉടമയ്ക്കും സംശയമുള്ള മറ്റു ചിലര്‍ക്കും എതിരെ കസ്റ്റംസ് സമന്‍സ് നല്‍കിയിരുന്നു.

Story Highlights – customs, gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top