Advertisement

യുണിടാക് എംഡിയെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു

February 23, 2021
2 minutes Read

ലൈഫ് മിഷന്‍ പദ്ധതിയില്‍ യുണീടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയതു. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്‍ കോഴ നല്‍കിയെന്ന് ഇഡി പറയുന്നു. ഇന്ത്യന്‍ രൂപ വിദേശ കറന്‍സിയിലേക്ക് മാറ്റാന്‍ സന്തോഷ് ഈപ്പന്‍ സ്വപ്‌ന അടക്കമുള്ള പ്രതികളെ സഹായിച്ചുവെന്നും ഇഡി പറയുന്നു. സന്തോഷ് ഈപ്പനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.

കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പുചേര്‍ത്താണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡോളര്‍ മാറുന്നതിനായി സ്വപ്നയെ സന്തോഷ് ഈപ്പന്‍ സഹായിച്ചിരുന്നു. നിലവില്‍ കേസില്‍ സന്തോഷ് ഈപ്പനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ പ്രതികള്‍ കേസിലുണ്ടെന്നാണ് വിവരം.

Story Highlights – Enforcement registered a new case against Unitac MD

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top