പുതുച്ചേരി ഭരണമാറ്റം ലക്ഷങ്ങൾ കൊണ്ടുള്ള അട്ടിമറി : എം മുകുന്ദൻ 24നോട്

m mukundan response on pondicherry

പുതുച്ചേരി ഭരണമാറ്റം ലക്ഷങ്ങൾ കൊണ്ടുള്ള അട്ടിമറിയാണെന്ന് എം മുകുന്ദൻ. ഇതാദ്യമായാണ് തന്റെ നാട്ടിലെ ഭരണ ആട്ടിമറിയെ കുറിച്ച് എം മുകുന്ദൻ പ്രതികരിക്കുന്നത്.

‘പുതുച്ചേരിയിലെ വോട്ടറായ താൻ പറയുന്നു ഇത് കേരളത്തിൽ നടക്കില്ലെന്ന്. കോടികൾ ഉണ്ടാക്കാൻ രാഷ്ട്രീയം മറന്നുള്ള കൂറുമാറ്റമാണ് പോണ്ടിച്ചേരി എംഎൽഎമാർ നടത്തിയത്’ എം മുകുന്ദൻ പറഞ്ഞു.

മലയാളിയായ ഏക എംഎൽഎ മാത്രമാണ് പണത്തിൽ വീഴാത്തത്. മലയാളിയായ രാമചന്ദ്രൻ എംഎൽഎക്ക് അഭിനന്ദനങ്ങളെന്നും എം മുകുന്ദൻ പറഞ്ഞു. തമിഴ്‌നാട്ടിൽ രാഷ്ട്രീയം പണമുണ്ടാക്കാനാണ് എന്നതിന് തെളിവാണ് ബിജെപിയുടെ അട്ടിമറിയെന്നും എം മുകുന്ദൻ 24 നോട് പറഞ്ഞു.

Story Highlights – m mukundan response on pondicherry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top