തിരുവനന്തപുരത്ത് എൻഡിഎ യോഗം; ഘടകകക്ഷികൾക്ക് അർഹമായ പരിഗണന വേണമെന്ന് നേതാക്കൾ

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് എൻ ഡി എ യോഗം ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ ഘടക കക്ഷികൾക്ക് അർഹമായ പരിഗണന വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജാഥയുടെ എല്ലാ മേഖലയിലും കക്ഷികൾക്ക് അർഹമായ പ്രാതിനിധ്യം നൽകുമെന്ന് പ്രഹ്ലാദ് ജോഷി ഉറപ്പ് നൽകി.
പ്രകടനപത്രിക കമ്മിറ്റിയിൽ നിന്നും ഘടക കക്ഷികളെ അകറ്റി നിർത്തുന്നതും യോഗത്തിൽ ചർച്ചയായി. പാർട്ടികളിൽ നിന്നും ഓരോരുത്തരെ വീതം മാനിഫെസ്‌റ്റോ കമ്മിറ്റിയിൽ ഉൾപ്പെടുത്താനും ധാരണയായി. തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ചയായെങ്കിലും ഉഭയകക്ഷി ചർച്ചകളിലേക്ക് കടക്കാതെ യോഗം പിരിഞ്ഞു. അമിത് ഷാ കേരളത്തിലെത്തുന്ന മാർച്ച് 7നും ഈ മാസം 27നുമായി സീറ്റ് വിഭജന ചർച്ച നടന്നേക്കും.
Story Highlights – NDA meeting in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here