അതൃപ്തി പരസ്യമാക്കി മുന്നണി വിട്ട പിസി തോമസ് വീണ്ടും എൻഡിഎ യോഗത്തിൽ

അതൃപ്തി പരസ്യമാക്കി മുന്നണി വിട്ട പിസി തോമസ് വീണ്ടും എൻഡിഎ യോഗത്തിൽ. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പും അതിനായുള്ള നീക്കങ്ങൾ ആരംഭിച്ചതിനാലുമാണ് എൻഡിഎയിലേക്ക്തിരികെയെത്തിയതെന്ന് പി.സി.തോമസ് 24നോട് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന ജാഥയിലും, പ്രകടന പത്രിക സമിതിയിലും, ഘടകകക്ഷികൾക്ക് പരിഗണന വേണമെന്ന് മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടതായും പി.സി.തോമസ്.കക്ഷികൾക്ക് വേണ്ട പരിഗണയുണ്ടാകുമെന്ന് പ്രഹ്ലാദ് ജോഷി ഉറപ്പ് നൽകിയതായും അദ്ദേഹം 24നോട് വ്യക്തമാക്കി.
ബിജെപി നേതൃത്വത്തിന്റെ അവഗണന പരസ്യപ്പെടുത്തി മുന്നണി വിട്ട പി.സി.തോമസ് അതേ വേഗതയിലാണ് തിരികെയെത്തിയതും. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ അധ്യക്ഷയിൽ ഇന്നലെ ചേർന്ന എൻ ഡി എ യോഗത്തിൽ പി സി തോമസ് പങ്കെടുത്തു.
എൽഡിഎഫും യുഡിഎഫും ആരോപണ നിഴലിലായാതിനാൽ കേരളത്തിൽ ഇപ്പോൾ എൻഡിഎക്ക് അനുകൂലമായ സമയമാണ്. അതിനാൽതെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.മുന്നണിയിലെ കക്ഷികൾക്ക് എല്ലാ മേഖലയിലും അർഹമായ പ്രാധിനിത്യം ലഭിക്കണം. ഉഭയകക്ഷി ചർച്ച വൈകരുതെന്നും പ്രകടന പത്രിക സമിതിയിലും, ബി ജെ പിയുടെ സംസ്ഥാന ജാഥയിലും അർഹമായ പരിഗണന വേണമെന്നുംപി.സി.തോമസ് പറഞ്ഞു.
ഓർത്തഡോക്‌സ് യാക്കോബായ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി താൽപര്യം എടുത്തത് നന്നായെന്നുംഅതിന് കേരള കോൺഗ്രസ് എല്ലാ പിന്തുണയും നൽകുമെന്നും പി.സി.തോമസ് വ്യക്തമാക്കി.
Story Highlights – pc thomas back in nda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here