മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് രൂപീകരിക്കും: രാഹുല്‍ ഗാന്ധി

കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യത്തൊഴിലാളികളോട് ആശയവിനിമയം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ മത്സ്യസമ്പത്ത് ഇല്ലാതാകുന്നതിന് താന്‍ സാക്ഷിയെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയപ്പോഴാണ് അവരുടെ കഷ്ടപ്പാട് മനസിലായത്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ മന്ത്രാലയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് രൂപീകരിക്കുമെന്നും രാഹുല്‍.
Read Also : കര്‍ഷക പ്രതിഷേധം; രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി
ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധന വില ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലം കൊണ്ടുപോകുന്നത് മറ്റുചിലരെന്നും രാഹുല്‍. മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തെ താന്‍ ആരാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ഉണ്ടാകുമെന്നും രാഹുല്‍. മത്സ്യത്തൊഴിലാളികള്‍ക്കുമേല്‍ ചുമത്തുന്ന നികുതിയില്‍ അഞ്ച് ശതമാനം ഇളവ് അനുവദിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി കടല്‍ യാത്ര ചെയ്തു. വാടി തുറമുഖത്ത് നിന്നാണ് അദ്ദേഹം കടലിലേക്ക് പോയത്. വാടി ഹാര്‍ബറില്‍ നിന്ന് മത്സ്യ ബന്ധന ബോട്ടിലാണ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി സഞ്ചരിച്ചത്. രാഹുല്‍ കടല്‍ യാത്ര ചെയ്തത് മത്സ്യത്തൊഴിലാളികളുടെ യാതനകള്‍ മനസിലാക്കാനായാണ്. രാഹുല്‍ കൊല്ലത്ത് എത്തിയത് ഇന്നലെയായിരുന്നു.
Story Highlights – rahul gandhi, fishermen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here