ലഹരി മരുന്ന് കേസ്; ബിജെപി പശ്ചിമ ബംഗാള്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രാകേഷ് സിംഗ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം ബംഗാളില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പമേല ഗോസ്വാമിയുടെ കാറില്‍ നിന്ന് 90 ഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തിരുന്നു.
തന്റെ അറസ്റ്റിന് കാരണം രാകേഷ് സിംഗിന്റെ ഗൂഢാലോചനയാണെന്ന് പമേല ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാകേഷിനോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വെള്ളിയാഴ്ചയ്ക്ക് ശേഷമേ സാധിക്കയുള്ളൂ എന്നായിരുന്നു മറുപടി. ഇതേതുടര്‍ന്ന് പൊലീസ് രാകേഷ് സിംഗിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights – drug case, west bengal
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News