സെമിത്തേരി ആക്ടിന് എതിരായ ഹര്‍ജി; മറുപടി സത്യവാങ്മൂലത്തിനായി സര്‍ക്കാര്‍ സാവകാശം തേടി

Kothamangalam church dispute; central government will take a stand in high court today

സെമിത്തേരി ആക്ടിനെതിരായ ഓര്‍ത്തഡോക്‌സ് സഭയുടെ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലത്തിനായി സര്‍ക്കാര്‍ സാവകാശം തേടി. തുടര്‍ന്ന് ഒരു മാസം സമയം ഹൈക്കോടതി അനുവദിച്ചു. ഹര്‍ജി അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും.

Read Also : സെമിത്തേരി ആക്ട് റദ്ദാക്കല്‍; ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന്

നിയമം ഏകപക്ഷീയവും സുപ്രിം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം. എന്നാല്‍ മൃതദേഹം മുന്നില്‍ വച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായ സാഹചര്യത്തിലാണ് നിയമ നിര്‍മാണം നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മൃതദേഹം മാന്യമായി സംസ്‌കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനായാണ് നിയമം കൊണ്ടുവന്നതെന്നും സര്‍ക്കാരിനു വേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി ചൂണ്ടിക്കാട്ടിയിരുന്നു.

Story Highlights – church dispute, high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top