കർഷകരോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാൻ തയ്യാർ: കൃഷി മന്ത്രി

കർഷകരോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാൻ കേന്ദ്രം തയ്യാറെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാർ. നിയമം സുപ്രിം കോടതിയുടെ പരിഗണയിൽ ഉള്ളതിനാൽ ഇപ്പോൾ നടപ്പിലാക്കാൻ കഴിയില്ലെന്നും ഒന്നര വർഷത്തേക്ക് നിയമം നടപ്പില്ലാക്കില്ല എന്നും കർഷകരോട് പറഞ്ഞിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“12 തവണ ഞങ്ങൾ കർഷകരുമായി കൂടിക്കാഴ്ച നടത്തി. എപ്പോൾ വേണമെങ്കിലും കർഷകരോട് സംസാരിക്കാൻ ഞങ്ങൾ ഒരുക്കമാണ്. സുപ്രിം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കാർഷിക നിയമങ്ങൾ ഇപ്പോൾ നടപ്പിലാക്കാൻ കഴിയില്ല. കോടതി രൂപീകരിച്ച സമിതി ഇനിയും നിയമത്തിൽ നിലപാട് അറിയിച്ചിട്ടില്ല. നിയമത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്താമെന്നും ഒന്നര വർഷത്തേക്ക് നിയമം നടപ്പിലാക്കാതിരിക്കാമെന്നും ഞങ്ങൾ പറഞ്ഞിരുന്നതാണ്. കർഷകർ അതിന് മറുപടിയൊന്നും നൽകിയിട്ടില്ല. ഇതിനോടുള്ള കർഷകരുടെ പ്രതികരണം അറിഞ്ഞതിനു ശേഷം എപ്പോൾ വേണമെങ്കിലും ഞങ്ങൾ അവരോട് സംസാരിക്കാൻ ഒരുക്കമാണ്.”- നരേന്ദ്ര സിംഗ് ടോമാർ പറഞ്ഞു.

അതേസമയം, റിപ്പബ്ലിക്ക് മാർച്ചിന് പിന്നാലെ 40 ലക്ഷത്തോളം ട്രാക്കട്ടറുകളുമായി പാർലമെൻറ് വളയുമെന്ന് കേന്ദ്രസർക്കാരിന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ജില്ലാ താലൂക്ക് കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകുമെന്നും അവർ അറിയിച്ചു.

അതേസമയം, അതിർത്തികളിൽ നിന്ന് കർഷകർ ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് ഗാസിപ്പൂർ മാതൃകയിൽ ഡൽഹിയിലെ വിവിധ അതിർത്തികളിൽ പൊലീസ് നോട്ടീസ് പതിപ്പിച്ചു. സമാധാനപരമായി സമരം തുടരുമ്പോൾ നോട്ടീസിന്റെ ആവശ്യമില്ലെന്ന് കർഷക സംഘടനകൾ പ്രതികരിച്ചു. നിയമം നിയമം പിൻവലിക്കും വരെ സമരവുമായി അതിർത്തികളിൽ തുടരും എന്നും സംഘടനകൾ പറഞ്ഞു.

Story Highlights – Centre Ready To Talk To Famers At Any Time: Agriculture Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top