ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതം : പൊലീസ് എഫ്‌ഐആർ

conspiracy beind Nandu murder

വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം അസൂത്രിതമെന്ന് പൊലീസ് എഫ്‌ഐആർ. തലയ്ക്ക് കൊടുവാൾ കൊണ്ടു വെട്ടിയാണ് നന്ദുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

പ്രതികൾ ഇതിനായി ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. റോഡരികിൽ നിർത്തിയിട്ട കാറിൽ പ്രതികൾ മാരകയുധങ്ങൾ സജ്ജമാക്കിയിരുന്നു. ഒന്നാം പ്രതി ഹർഷാധും രണ്ടാം പ്രതി അഷ്‌കറും ആയുധം കൈമാറി. കൊലപാതകം, ഗൂഢാലോചന അടക്കം 12 വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് വയലാറിൽ എസ്ഡിപിഐ പ്രവർത്തകരുടെ ഒരു പ്രകടനം നടന്നിരുന്നു. ഇതിന് പിന്നാലെ എസ്ഡിപിഐ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വൈകിട്ടോടെ ഇരുകൂട്ടരും നാഗംകുളങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പിരിഞ്ഞുപോകുന്നതിനിടെ എസ്ഡിപിഐആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണത്തിൽ നന്ദു കൊല്ലപ്പെടുകയുമായിരുന്നു.

അതേസമയം, സംഭവത്തിൽ എട്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായി. സുനീർ, അബ്ദുൾ ഖാദർ, യാസിർ, മുഹമ്മദ് അനസ്, നിഷാദ്, റിയാസ്, ഷാജുദ്ദീൻ, അൻസിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Story Highlights – conspiracy beind Nandu murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top