കൊല്ലം ബൈപ്പാസിൽ നാളെ മുതൽ ടോൾ പിരിവ്

കൊല്ലം ബൈപ്പാസിൽ നാളെ മുതൽ ടോൾ പിരിവ് തുടങ്ങും. രാവിലെ എട്ട് മണി മുതൽ ടോൾ പിരിക്കാനാണ് കമ്പനി തീരുമാനം. ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ് ടോൾ പിരിവ് തുടങ്ങുന്നത.്
വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് ടോൾ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണ കൂടത്തെ കമ്പനി അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതർ ജില്ലാഭരണകൂടത്തെ അറിയിച്ചു.
എന്നാൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെയാണ് ടോൾ പിരിവ് തുടങ്ങുന്നത്. ടോൾ പിരിവ് ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ദേശീയപാത അതോറിറ്റിക്കാണ് കത്തയച്ചത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കത്തയച്ചത്. ഈ കത്ത് പരിഗണിക്കാതെയാണ് നാളെ ടോൾ പരിവ് ആരംഭിക്കാൻ തീരുമാനിച്ചത്.
Story Highlights – kollam byepass toll from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here