Advertisement

മരട് അനധികൃത ഫ്‌ളാറ്റ് നിര്‍മാണം; മുന്‍ഭരണ സമിതിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം

February 25, 2021
Google News 1 minute Read

എറണാകുളം മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തില്‍ മുന്‍ഭരണ സമിതിക്ക് എതിരെ അന്വേഷണം. എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് ആണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുക. ഭരണസമിതി അംഗങ്ങള്‍ കോഴ വാങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കും.

Read Also : മരട് 357 സിനിമയുടെ പ്രദർശനത്തിന് സ്റ്റേ

മരടിലെ പൊളിച്ചുമാറ്റിയ നാല് ഫ്‌ളാറ്റുകളുടെ നിർമാണ കാലഘട്ടത്തിൽ കോഴ ഇടപാടുകൾ നടന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. ഫ്‌ളാറ്റുകൾക്ക് നിർമാണ അനുമതി ലഭിക്കാൻ ഉടമകൾ പഞ്ചായത്ത് ഭരണസമിതിക്ക് അടക്കം കോഴ നൽകിയെന്നാണ് ആരോപണം ഉയർന്നത്.

ഇതോടെ മുൻ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ ഇ ഡി അന്വേഷണം ആരംഭിച്ചു. സിപിഐഎം നേതാവ് കെ എ ദേവസി പഞ്ചായത്ത് പ്രസിഡൻറ് ആയിരിന്ന കാലത്തണ് അനധികൃത ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയത്. അന്ന് ഭൂരിപക്ഷം എതിരായിരുന്നട്ട് കൂടി പഞ്ചായത്ത് മിനിറ്റ്സിൽ തിരുത്തൽ വരുത്തി ആയിരുന്നു അനുമതി നൽകിയിരുന്നത്. ഫ്‌ളാറ്റ് നിർമാതാക്കളിൽ ഒരാളായ ജെയിൻ ഹൗസിംഗ് ഉടമ സന്ദീപ് മെഹ്തയെ ഇന്നലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു ചോദ്യം ചെയ്യൽ.

ഫ്‌ളാറ്റ് നിർമാണത്തിന് പഞ്ചായത്ത് ഭരണസമിതിക്ക് ഉടമകൾ കോഴ നൽകിയിട്ടുണ്ടെന്നാണ് ഇ ഡി പരിശോധിക്കുന്നത്. വരും ദിവസം കൂടുതൽ ഫ്ലാറ്റുടമകളെ ഇ ഡി ചോദ്യം ചെയ്യും. അതിന് ശേഷമായിരുന്നു ദേവസ്യയെ അടക്കമുള്ള മുൻ പഞ്ചായത്ത് നിങ്ങളെ ചോദ്യം ചെയ്യുന്നത്. ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ദേവസ്യ ചോദ്യം ചെയ്യാൻ ആറ് തവണ സർക്കാരിനോട് അനുമതി തേടിയെങ്കിലും സർക്കാർ നിഷേധിക്കുകയായിരുന്നു.

Story Highlights – maradu flat, enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here