പ്രകൃതി ഒരുക്കിയ നീല കണ്ണ്; വനങ്ങളുടെ സംരക്ഷണത്തിൽ പ്രകൃതി ഒളിപ്പിച്ച മൂൺ ടിയാഞ്ചി
വിവിധ സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാണ് നീലാകാശങ്ങളുടെ നാട് എന്നറിയപ്പെടുന്ന മംഗോളിയ. മംഗോളിയയുടെ കാഴ്ചകളും ജീവിത രീതികളുമൊക്കെ ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. മധ്യ കിഴക്കനേഷ്യയിൽ – റഷ്യയുടെയും ചൈനയുടെയും മധ്യേയാണ് മംഗോളിയ സ്ഥിതി ചെയ്യുന്നത്.
പ്രകൃതി ഒരുക്കിയ മറ്റൊരു അത്ഭുത കാഴ്ചയുണ്ട് മംഗോളിയയിൽ ”മൂൺ ടിയാഞ്ചി’. പർവ്വതങ്ങളാൽ ചുറ്റപ്പെട്ടു ശൈത്യകാലങ്ങളിൽ പലവർണ്ണങ്ങൾ നിറഞ്ഞ മരങ്ങൾക്ക് സംരക്ഷണ വലയം തീർത്തൊരു അത്ഭുത തടാകം. മംഗോളിയ സന്ദർശിക്കുന്നവരിൽ അതികം ആർക്കും അറിയാത്തൊരു ഇടമാണ് മൂൺ ടിയാഞ്ചി. മംഗോളിയയിലെ ഗ്രേറ്റ് ഹിംഗൻ പർവ്വതനിരകളിലാണ് കിൽഗുവോ ടിയാഞ്ചി സ്ഥിതി ചെയ്യുന്നത്. പ്രയാസമേറിയ മറ്റൊരു കാര്യം ഇത് കണ്ടെത്തുക എന്നതാണ്. ആകാശത്ത് നിന്ന് നോക്കിയാൽ ഒരു കണ്ണ് പോലെ കാണാൻ സാധിക്കുന്ന ഈ നീലത്തടാകം വനങ്ങളുടെ സംരക്ഷണത്തിൽ പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുകയാണ്.
സമതലങ്ങളും, പർവ്വതങ്ങളും ചുവന്ന ഇലകളും മഞ്ഞ പ്ലോപ്പർ മരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന മനോഹരമായ വഴികളിലൂടെ വേണം ഇവിടെ എത്തിച്ചേരാൻ. വർണ്ണാഭമാണ് ഇവിടുത്തെ ശരത്ക്കാലം. മേഘങ്ങളും, നീലാകാശങ്ങളും ചുറ്റിലുമുള്ള വർണ്ണാഭമായ വൃക്ഷങ്ങളുമെല്ലാം വ്യക്തമായി തടാകത്തിൽ പ്രതിഫലിക്കുന്ന കാഴ്ച അവിസ്മരണീയമാണ്. മൂൺ ടിയാഞ്ചിയുടെ ഘടനയും സ്ഥാനവും സാധാരണ കാണുന്ന തടാകങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്.
ഏകദേശം 1278 മീറ്ററാണ് തടാകത്തിന് ചുറ്റുമുള്ള പർവ്വതത്തിന്റെ മുകളിലെ ഉയരം. 1885 മീറ്ററാണ് ജലത്തിന്റെ ഉപരിതലത്തിന്റെ ഉയരം. അങ്ങനെ നോക്കുമ്പോൾ കാണുന്ന കാഴ്ചയിൽ വെള്ളം നിറച്ച ഒരു ചരിഞ്ഞ പാത്രം പോലെയാണ് ഈ അത്ഭുത തടാകം കാണാനാവുക. മറ്റൊരു പ്രത്യേകത മഴക്കാലത്തും ചൂടുകാലത്തും ജലനിരപ്പ് കുറയാതെ നിൽക്കുമെന്നുള്ളതാണ്.
Story Highlights – The Moon Tianchi, also known as the Kilguo Tianchi, is located in Inner Mongolia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here