തിരുവല്ലയിലെ അഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ പോക്‌സോ കേസ് ഇരകളെ കണ്ടെത്തി

പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ അഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ പോക്‌സോ കേസ് ഇരകളായ രണ്ട് കുട്ടികളെയും കണ്ടെത്തി. ഇന്ന് പുലർച്ചെ തിരുവല്ലയിൽ നിന്ന് ട്രെയിൻ മുഖേന തിരുവനന്തപുരത്ത് എത്തിയ ഇവരെ തമ്പാനൂർ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.

മെഡിക്കൽ പരിശോധന പൂർത്തിയാക്കി ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുന്നിൽ ഇവരെ ഹാജരാക്കും. തിരുവനന്തപുരത്ത് എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇരുവരെയും ഇന്ന് തന്നെ സ്ഥാപനത്തിലേക്ക് മടക്കി കൊണ്ടുവരുമെന്ന് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തുന്ന തിരുവല്ല പൊലീസ് അറിയിച്ചു.

Story Highlights – Pocso case victims

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top