രണ്ട് തലമുറകൾക്കൊപ്പമുള്ള മമ്മൂട്ടി, ചിത്രവുമായി പൃഥ്വിരാജ്

മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഇൻസ്റ്റാഗ്രാമിലൂടെയാണ് മമ്മൂട്ടിക്കൊപ്പമുള്ള പിതാവ് സുകുമാരന്റെ ചിത്രവും തനിക്കൊപ്പമുള്ള ചിത്രവും പൃഥ്വിരാജ് പങ്കുവച്ചത്. രണ്ട് തലമുറകൾക്കൊപ്പമുള്ള മമ്മൂട്ടി ചിത്രത്തെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പൃഥ്വിരാജ് പങ്കുവച്ച ചിത്രങ്ങൾ തമ്മിൽ വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ചിത്രത്തിൽ മമ്മൂട്ടിയുടെ സൗന്ദര്യത്തിനും യൗവ്വനത്തിനും യാതൊരു കുറവും സംഭവിച്ചിട്ടെല്ലെന്നും ആരാധകർ പറയുന്നു. മമ്മൂട്ടിയെവച്ചൊരു പടം എടുത്തൂടെ എന്നാണ് ആരാധകർ പൃഥ്വിരാജിനോട് ചോദിക്കുന്നത്.

ചിത്രത്തിന് ദുൽഖർ സൽമാനും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും കമ്മന്റുകളുമായി എത്തിയിട്ടുണ്ട്. മകൾ അല്ലിക്കൊപ്പമുള്ള മമ്മൂട്ടി ചിത്രം കൂടി വേണമെന്നാണ് സുപ്രിയയുടെ കമന്റ്. ഒത്തിരി സ്നേഹമെന്നായിരുന്നു ദുൽഖറിന്റെ മറുപടി. സിനിമാ കുടുംബത്തിലെ ഇളമുറക്കാരിക്കൊപ്പം മെഗാസ്റ്റാറിന്റെ ചിത്രം ഉടൻ കാണാൻ കഴിയുമോ എന്നാണ് ആരാധകരുടെ ചോദ്യങ്ങൾ.

സുകുമാരനും മമ്മൂട്ടിയും തമ്മിൽ ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്ത 2010 ൽ പുറത്തിറങ്ങിയ പോക്കിരി രാജയിൽ മമ്മൂട്ടിയും പ്രിത്വിരാജും ഒരുമിച്ച് അഭിനയിച്ചിരുന്നു. സഹോദരന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചത്.

Story Highlights – Prithviraj shares photos of Mammootty with his father and him.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top