കടലും ആകാശവും വില്‍ക്കുന്നു; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

കേന്ദ്ര- കേരള സര്‍ക്കാരുകളെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നരേന്ദ്ര മോദി ആകാശവും ഭൂമിയും വില്‍ക്കുന്നു. പിണറായി വിജയന്‍ കടല്‍ വില്‍ക്കുന്നു. ഉദ്യോഗസ്ഥരെ പഴിചാരി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നും മുല്ലപ്പള്ളി. മന്ത്രി അറിയാതെ ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ ഒപ്പുവയ്ക്കില്ല. പള്ളിപ്പുറത്ത് സ്ഥലം അനുവദിച്ചിട്ട് അജ്ഞത നടിച്ചയാളാണ് മന്ത്രി ഇ പി ജയരാജന്‍. ആരെ പറ്റിക്കാനാണ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഇടപാട് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് മുല്ലപ്പള്ളി ചോദിച്ചു. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ ആരും വിശ്വസിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Read Also : പെട്രോൾ വില വർധന; രാജ്ഭവന് മുന്നിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ സത്യാഗ്രഹം
അതേസമയം ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയില്‍ നടത്തുന്ന സത്യാഗ്രഹം തുടരുന്നു. അഴിമതിയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് മന്ത്രിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
നാലാവശ്യങ്ങള്‍ മുന്നോട്ട് വച്ചു കൊണ്ടാണ് രമേശ് ചെന്നിത്തലയുടെ സത്യാഗ്രഹ സമരം. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജി വയ്ക്കുക, വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ഇഎംസിസിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലം അനുവദിച്ച നടപടി റദ്ദാക്കുക, മത്സ്യനയത്തില്‍ കൊണ്ടുവന്ന മാറ്റം പിന്‍വലിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. സര്‍ക്കാറിന് തെറ്റ് പറ്റിയിട്ടില്ലെങ്കില്‍ എന്തിന് ധാരണാപത്രങ്ങള്‍ റദ്ദാക്കിയെന്ന് ചെന്നിത്തല ചോദിച്ചു.
രാവിലെ ഒന്‍പതിന് ആരംഭിച്ച സത്യാഗ്രഹം വൈകിട്ട് നാല് വരെ തുടരും. വിവാദം സജീവമാക്കി നിലനിര്‍ത്തി തീരദേശ മേഖലയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.
Story Highlights – deep sea fishing deal, mullappally ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here