കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട് സർക്കാർ

കർണാടകയ്ക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. കേരളത്തിൽ നിന്നെത്തുന്നവർക്ക് അതിർത്തിയിൽ പരിശോധന കർശനമാക്കി.

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ തീരുമാനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാരും പരിശോധന കർശനമാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നു വരുന്നവർക്ക് ഏഴുദിവസത്തെ ഹോം ക്വീറന്റീൻ നിർബന്ധമാക്കിയതാണ് മറ്റൊരു സുപ്രധാന തീരുമാനം.

കഴിഞ്ഞ ദിവസം മുതൽ കർണാടക അതിർത്തിയിൽ പരിശോധന ആരംഭിച്ചിരുന്നു. കേരള-കർണാടക അതിർത്തിയിൽ ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിർത്തി ചെക്ക്പോസ്റ്റുകൾ അടച്ചതായും ബാക്കിയുള്ള അഞ്ച് ചെക്ക്പോസ്റ്റുകളിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രം കടത്തിവിടാനുമാണ് കർണാടകയുടെ തീരുമാനം.

Story Highlights – tamilnadu, karnataka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top