Advertisement

നിയമസഭാ തെരഞ്ഞെടുപ്പിൽ 35 മുതൽ 40 സീറ്റ് ലഭിച്ചാൽ ബിജെപി കേരളം ഭരിക്കും : കെ.സുരേന്ദ്രൻ

February 25, 2021
Google News 2 minutes Read
K Surendran

ബിജെപി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ തയാറാണെന്ന ഇ.ശ്രീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അടുത്ത വെടി പൊട്ടിച്ചത് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ 35 മുതൽ 40 സീറ്റ് ലഭിച്ചാൽ ബിജെപി കേരളം ഭരിക്കുമെന്നാണ് കെ.സുരേന്ദ്രന്റെ അവകാശവാദം. ഇതിനിടെ കാലേകൂട്ടി തന്നെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി മണ്ഡലത്തിൽ സജീവമാകാനൊരുങ്ങുകയാണ് കാവിപ്പട.

വസ്തുതകൾക്ക് നിരക്കാത്തതെന്ന് മറ്റുള്ളവർക്ക് തോന്നുമെങ്കിലും തെരഞ്ഞെടുപ്പ് അടുത്താൽ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും അവകാശവാദങ്ങൾക്ക് പഞ്ഞമുണ്ടാകില്ല. അത്തരത്തിലൊന്നായാണ് കെ.സുരേന്ദ്രന്റെ ഇന്നത്തെ പ്രസ്താവനയെന്ന് വിശേഷിപ്പിക്കാമെങ്കിലും, പൊരുതാനാണ് തീരുമാനമെന്ന ധ്വനി അതിലുണ്ട്. ബിജെപിയുടെ കണക്കിൽ ജയസാധ്യതയുള്ള 15 സീറ്റുകൾ വരെയുണ്ട്. മത്സരസാധ്യതയുള്ളത് കൂടി ചേർത്താൽ ആകെ എണ്ണം 40 വരും. ഇവയിൽ പരമാവധി സീറ്റുകളിൽ ജയിക്കുകയും ബാക്കിയുള്ളവയിൽ രണ്ടാം സ്ഥാനത്തെത്തുകയുമാണ് ബിജെപി പ്രയോഗത്തിൽ വരുത്താൻ ഉദ്ദേശിക്കുന്നത്.

ഇതിനിടെ സംസ്ഥാന അധ്യക്ഷന്റെ അഭാവത്തിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ചകളും ഏകോപനവുമായി സജീവമാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രത്തിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ പ്രഹ്‌ളാദ് ജോഷിയും ഒപ്പമുണ്ട്. പഴയ ശക്തിയില്ലെങ്കിലും ബിഡിജെഎസിനെയും, പി.സി.തോമസിനെയും ഒപ്പം കൂട്ടി കേരളത്തിൽ കരുക്കൾ നീക്കുകയാണ് ബിജെപി.

Story Highlights – will rule kerala if get 40 votes says surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here