ആര് നേടും? 24 ന്യൂസ് സോഷ്യൽ മീഡിയ അവാർഡ്സ് ജേതാക്കളെ അറിയാൻ ഇനി ഒരു നാൾ കൂടി മാത്രം

24 ന്യൂസ് സോഷ്യൽ മീഡിയ ജേതാക്കളെ അറിയാൻ ഇനി ഒരു നാൾ കൂടി മാത്രം. സമൂഹമാധ്യമങ്ങളിലൂടെ താരമായവരും ജീവിതം മാറിമറിഞ്ഞവരും നിരവധിയാണ്. ഇവരുടെ വിഡിയോകൾ കാണാനും പിന്തുണ നൽകാനും നിരവധി കാഴ്ചക്കാരുമുണ്ടാകും. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ താരമായവരിൽ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്നത് ആരെയാകും? ജനപ്രിയരായ വ്ലോഗ്ഗർമാരിൽ നിന്നും തെരഞ്ഞെടുക്കുന്ന താരങ്ങൾക്കാണ് 24 സോഷ്യൽ മീഡിയ അവാർഡ് നൽകുന്നത്.

കഴിവും മിടുക്കും കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ താരമായവരിൽ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്നവർക്ക് പുരസ്‌കാരശോഭ പകരുകയാണ് 24 ന്യൂസ്. സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധേയരായ നിരവധി താരങ്ങളും പുരസ്‌കാരവേദിക്ക് മാറ്റുപകരാൻ ഒത്തു ചേരുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

പതിനൊന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരം സമ്മാനിയ്ക്കുക. ട്രാവല്‍ (TRAVEL), ടെക്‌നോളജി (TECHNOLOGY), ലൈഫ് സ്റ്റൈല്‍ (LIFE STYLE), എന്റര്‍ടെയ്ന്‍മെന്റ് ( ENTERTAINMENT), അഡ്വഞ്ചര്‍ (ADVENTURE), ഫുഡ് (FOOD) ,അണ്‍ബോക്‌സിങ് (UNBOXING), ഓട്ടോമൊബൈല്‍ (AUTOMOBILE), കപ്പിള്‍ വ്‌ളോഗര്‍ (COUPLE VLOGGER ), ചൈല്‍ഡ് വ്‌ളോഗര്‍ (CHILD VLOGGER) സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ (ടOCIAL MEDIA INFLUENCER) എന്നിവയാണ് പുരസ്‌കാരത്തിനുള്ള വിഭാഗങ്ങള്‍.

Story Highlights – 24 news social media awards

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top