ഫിഞ്ചിന്റെ മോശം ഫോം; തനിക്ക് ബലാത്സംഗ, അക്രമ ഭീഷണികൾ ലഭിക്കാറുണ്ടെന്ന് ഭാര്യ

Aaron Finch Sexual Assault

ആരോൺ ഫിഞ്ചിൻ്റെ മോശം ഫോമിൻ്റെ പശ്ചാത്തലത്തിൽ തനിക്ക് ബലാത്സംഗ, അക്രമ ഭീഷണികൾ ലഭിക്കാറുണ്ടെന്ന് ഭാര്യ ഏമി ഫിഞ്ച്. മുൻപൊക്കെ ട്രോളുകൾ അവഗണിക്കുകയായിരുന്നു പതിവെന്നും ഇപ്പോൾ അവ ബലാത്സംഗ, കൊലപാതക ഭീഷണികളായി മാറിയെന്നും ഏമി കുറിച്ചു. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലൂടെയാണ് ഏമി ഈ വിവരം അറിയിച്ചത്.

“ഇത് ഇടക്കിടെ സംഭവിക്കുന്നുണ്ട്. ഇയാൾക്ക് മറുപടി നൽകേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നുന്നുണ്ട്. ഈ കമൻ്റിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല. റൺസ് കണ്ടെത്താൻ കഴിയുന്നതൊക്കെ ചെയ്യുന്ന എൻ്റെ ഭർത്താവും അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എനിക്കുള്ളത് നല്ല കട്ടിയുള്ള തൊലിയാണ്. ഇവയെയൊക്കെ സാധാരണ ഗതിയിൽ ഞാൻ അവഗണിക്കാറാണ് പതിവ്. എന്നാൽ ഇപ്പോൾ അത് ബലാത്സംഗ, അക്രമ ഭീഷണികളാണ് ലഭിക്കുന്നത്. നിങ്ങൾ പറയൂ, ഞാൻ അത് കേട്ടതാണ്. ഇവരെ ഒഴിവാക്കിയാൽ അത് അവസാനിക്കില്ല. അതുകൊണ്ടാണ് ഇക്കാര്യത്തെപ്പറ്റി സംസാരിക്കണമെന്ന നിലയിൽ എത്തിയത്.”- ഏമി കുറിച്ചു.

ഫിഞ്ചിനെ ഐപിഎൽ ലേലത്തിൽ ആരും ടീമിൽ എടുത്തിരുന്നില്ല. കഴിഞ്ഞ സീസണിൽ ആർസിബിയ്ക്ക് വേണ്ടി കളിച്ച താരം മികച്ച പ്രകടനം നടത്താതിരുന്നതിനെ തുടർന്നാണ് ഫ്രാഞ്ചൈസികൾ ഓസീസ് ക്യാപ്റ്റനെ തഴഞ്ഞത്. ഈ തീരുമാനം പ്രതീക്ഷിച്ചതാണെന്നാണ് ഫിഞ്ച് പ്രതികരിച്ചത്. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഫിഞ്ച് 12 മത്സരങ്ങളിൽ നിന്ന് 268 റൺസ് മാത്രമാണ് നേടിയത്.

Story Highlights – Aaron Finch’s Wife Amy Finch Receives Sexual Assault After Husband Fails To Perform

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top