കണ്ണൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം വിലമതിപ്പുള്ള സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദോഹയില്‍ നിന്നെത്തിയ കുറ്റ്യാടി സ്വദേശി മുഹമ്മദ് ഷാഫിയില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
1446 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കണ്ടെത്തിയത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ് കിഷോറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Story Highlights – gold caught in kannur
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News