കോലിക്ക് കീഴിൽ കളിക്കാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു; സൂര്യകുമാർ യാദവ്

Virat Kohli Suryakumar Yadav

വിരാട് കോലിയുടെ നായകത്വത്തിനു കീഴിൽ കളിക്കാൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു എന്ന് മുംബൈ ഇന്ത്യൻസിൻ്റെ മുംബൈ താരം സൂര്യകുമാർ യാദവ്. കോലിയിൽ നിന്നും കാര്യങ്ങൾ പഠിക്കാൻ താൻ കാത്തിരിക്കുകയാണെന്നും സൂര്യകുമാർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് സൂര്യകുമാർ യാദവ് മനസ്സുതുറന്നത്. ബിസിസിഐയോടായിരുന്നു പ്രതികരണം.

“ആദ്യം, അഹ്മദാബാദിൽ എത്തിയതിനു ശേഷം ടീമിനൊപ്പം നല്ല ചില സമയങ്ങൾ ചെലവഴിച്ച് ആ അന്തരീക്ഷവുമായി ഇഴുകണമെന്നാണ് ആഗ്രഹം. ഏറെക്കാലമായി വിരാട് കോലിക്ക് കീഴിൽ കളിക്കുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. കോലിയിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനും മികച്ച ഒരു താരമാകാനും ശ്രമിക്കും. ഐപിഎലിൽ കോലിക്കെതിരെ കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി ഇത്രയേറെ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടും ഫീൽഡിൽ അദ്ദേഹം കാണിക്കുന്ന എനർജി ഒന്നാംതരമാണ്. എല്ലായ്പ്പോഴും ഫീൽഡിൽ അദ്ദേഹം ഊർജസ്വലനായി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ജയിക്കണം എന്ന ആഗ്രഹം അദ്ദേഹത്തിൽ നിന്ന് പഠിക്കേണ്ടതാണ്.”- ബിസിസിഐക്ക് നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ യാദവ് പറഞ്ഞു.

“കഴിഞ്ഞ വർഷങ്ങളിൽ മുംബൈ ഇന്ത്യൻസിനായി കളിക്കവേ ഹർദ്ദിക് പാണ്ഡ്യയിൽ നിന്ന് വിരാട് കോലിയെപ്പറ്റി ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. എപ്പോഴൊക്കെ ഞങ്ങൾ ഒരുമിച്ച് ഉണ്ടാവുമോ, അപ്പോഴൊക്കെ വിരാട് കോലി പ്രാക്ടീസ് സെഷനിൽ എങ്ങനെയാണ് പെരുമാറുക എന്നാണ് ഞാൻ ഹർദ്ദിക്കിനോട് ചോദിക്കുക. വിരാട് വ്യത്യസ്ത രീതിയിലാണ് പരിശീലനം നടത്തുക എന്ന് ഹർദ്ദിക് പറഞ്ഞു. ബാറ്റിംഗിലും ഫീൽഡിംഗിലും പരിശീലന സെഷനുകളിലും അദ്ദേഹം കാണിക്കുന്ന എനർജി വലരെ വ്യത്യസ്തമാണ്.”- അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights – I have always dreamt of playing under Virat Kohli: Suryakumar Yadav

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top