കേരളത്തിന്റെ യശസ് ഉയർന്നു : മുഖ്യമന്ത്രി

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലുണ്ടായത് സമഗ്രമായ മാറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ലെ കേരളം എന്തായിരുന്നുവെന്ന് ഓർമ്മ വേണമെന്നും കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ആ നിരാശാജനകമായ അന്തരീക്ഷം ഇല്ലാതായെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാറ്റം സാധ്യമല്ലെന്നായിരുന്നു നാട് ഏറെക്കുറെ വിചാരിച്ചിരുന്നത്. അതിൽ നിന്ന് ഏറെ മുന്നോട്ടു പോയെന്നും കേരളത്തിന്റെ യശസ് എല്ലാ തലങ്ങളിലും ഉയർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യവും ലോകവും കേരളത്തെ ശ്രദ്ധിക്കുന്നുവെന്നും ഇവിടെ ഇതൊക്കെ നടക്കും എന്നു ചിന്തിക്കുന്ന അവസ്ഥയായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനിയും ഒരുപാട് ചെയ്തു തീർക്കാനുണ്ട് എന്ന് ജനം ചിന്തിക്കുന്നുവെന്നും നാട് ശുഭപ്രതീക്ഷയോടെ ഇനിയും മുന്നോട്ടു പോകണമെന്ന് ചിന്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ഇടയാക്കിയത് ജനങ്ങൾ തന്നെയാണ്. സർക്കാർ ഒരു നിമിത്തമാണ്. സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ കണക്കാലാക്കിയതിലും അപ്പുറം സ്വീകരിക്കപ്പെട്ടുവെന്നും അസാധ്യം എന്നു കരുതിയതൊക്കെ നടപ്പാക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘നേട്ടങ്ങളുടെയെല്ലാം നേരവകാശി ജനങ്ങളാണ്. ദേശീയപാതാ വികസനം യാഥാർഥ്യമാക്കി. എല്ലാത്തിനും നാടു മുഴുവൻ ഒന്നിച്ചു നിന്നു. നടക്കില്ലെന്നുറപ്പിച്ച ഗെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കി’- മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here