കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ഇന്ന് മുതൽ

കൊല്ലം ബൈപ്പാസിൽ ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങാൻ കമ്പനി തീരുമാനം. രാവിലെ എട്ടു മുതൽ ടോൾ പിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ് ടോൾ പിരിവ് തുടങ്ങുന്നത്. വാട്സ്ആപ്പ് സന്ദേശത്തിലൂടെ ഇന്നലെ രാത്രി വൈകിയാണ് ടോൾ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതർ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. എന്നാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ ഉത്തരവാദികൾ കമ്പനി ആയിരിക്കുമെന്ന് കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ ട്വന്റിഫോറിനോട് പറഞ്ഞു. ടോൾ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കത്തയച്ചു.

Story Highlights – kollam bypass

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top