ആറ്റുകാലമ്മയ്ക്ക് വീട്ടില്‍ പൊങ്കാലയര്‍പ്പിച്ച് നടി വിന്ദുജ മേനോന്‍

vinduja menon attukal pongala

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത്തവണ വീട്ടിലായിരുന്നു മിക്ക ഭക്തരുടെയും പൊങ്കാല അര്‍പ്പിക്കല്‍. സാധാരണ ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുക. പതിവ് തെറ്റിക്കാതെ ക്ഷേത്രത്തില്‍ വന്ന് ദേവി സന്നിധിയില്‍ പൊങ്കാല അര്‍പ്പിച്ചിരുന്ന സിനിമാ താരങ്ങളും വീട്ടിലാക്കി ആഘോഷം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പൊങ്കാല നടത്താനായിരുന്നു അധികൃതരുടെ നിര്‍ദേശം. നടി വിന്ദുജ മേനോനും ആറ്റുകാല്‍ ദേവിക്ക് പൊങ്കാല സമര്‍പ്പിച്ചത് സ്വന്തം വീട്ടില്‍ വച്ച് തന്നെയായിരുന്നു.

ശാസ്തമംഗലത്തെ ‘കൃഷ്ണശ്രീ’ വീട്ടിലായിരുന്നു ഇത്തവണത്തെ നടിയുടെ പൊങ്കാല അര്‍പ്പിക്കല്‍. അച്ഛന്‍ വിശ്വനാഥ മേനോനും അമ്മ കലാമണ്ഡലം വിമല മേനോനും സഹോദരന്‍ അജയനും നടിയുടെ കൂടെ ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. ആചാരങ്ങളും ചിട്ടവട്ടങ്ങളും പാലിച്ച് അടുപ്പ് കൂട്ടിയായിരുന്നു പൊങ്കാല സമര്‍പ്പണം.

1994ല്‍ പുറത്തിറങ്ങിയ പവിത്രം സിനിമയിലൂടെയാണ് നടി ശ്രദ്ധേയയായത്. മോഹന്‍ലാലിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിന്ദുജ പ്രേക്ഷകരുടെ കൈയ്യടി നേടി. സിനിമയില്‍ മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്തത് തിലകന്‍, ശോഭന, ഇന്നസെന്റ്, കെപിഎസ് സി ലളിത, ശ്രീവിദ്യ, നരേന്ദ്ര പ്രസാദ്, സുധീഷ്, നെടുമുടി വേണു, ശ്രീനിവാസന്‍ തുടങ്ങിയവരാണ്.

Story Highlights – vinduja menon, attukal pongala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top