ബിനോയ് വിശ്വം എം.പിക്ക് കൊവിഡ്

എൽ.ഡി.എഫിന്റെ തെക്കൻമേഖലാ വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റൻ ബിനോയ് വിശ്വം എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്.

അടുത്ത ദിവസങ്ങളിൽ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ബിനോയ് വിശ്വത്തെ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ ലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തിൽ തുടരും.

ഇന്നലെ വൈകിട്ടായിരുന്നു ബിനോയ് വിശ്വം നയിച്ച ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. മുഖ്യമന്ത്രിയായിരുന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.

Story Highlights – Binoy viswam, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top