വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല: ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീംലീഗിന് നല്‍കണോ വേണ്ടയോ എന്നത് ആലോചിക്കാവുന്ന കാര്യമാണ്: രമേശ് ചെന്നിത്തല

യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്കാര്യം അവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് ഒരു രഹസ്യ ധാരണയുമില്ല. കേരളത്തില്‍ ബിജെപിയും സിപിഐഎമ്മും തമ്മിലാണ് രഹസ്യ ധാരണ. രണ്ടുപേരുടെയും ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളമാണ്. രണ്ട് പേരുടെയും ലക്ഷ്യം ഒന്നാകുമ്പോള്‍ മാര്‍ഗവും ഒന്നാകുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : ആഴക്കടല്‍ മത്സ്യബന്ധന വിവാദം: ജുഡീഷ്യല്‍ അന്വേഷണത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്
ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീംലീഗിന് നല്‍കണോ വേണ്ടയോ എന്നത് ആലോചിക്കാവുന്ന കാര്യമാണ്. അവര്‍ ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയാണ്. ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് ഏത് പോസ്റ്റും അവകാശപ്പെടാനുള്ള അധികാരമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവകാശമാണത്.
Read Also : യുഡിഎഫിന് ഭൂരിപക്ഷം കിട്ടും; മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല
എല്ലാ പാര്‍ട്ടികള്‍ക്കും തുല്യമായ പരിഗണനയാണ് യുഡിഎഫില്‍ നല്‍കുന്നത്. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ജോലി യുഡിഎഫിനില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് യുഡിഎഫിന്റേത്. സിപിഐഎമ്മും ബിജെപിയും ചെയ്യുന്നത് സാമുദായികമായ ചേരിതിരിവ് ഉണ്ടാക്കുകയാണ്. അതിന് ആദ്യമായി നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവുമായുള്ള പ്രത്യേക അഭിമുഖം കാണാം….
Story Highlights – Deputy Chief Minister post – Muslim League – Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here