Advertisement

യുഡിഎഫിന് ഭൂരിപക്ഷം കിട്ടും; മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

February 27, 2021
Google News 3 minutes Read

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആരെ തീരുമാനിച്ചാലും സന്തോഷമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് കൂട്ടായ നേതൃത്വത്തിലൂടെ മാത്രമാണ് മുന്നോട്ടുപോകുന്നത്. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ഒരു അഭിഭാജ്യ ഘടകമാണ്. ഉമ്മന്‍ചാണ്ടിയുമായുള്ള കെമിസ്ട്രി നല്ലതാണ്. തെരഞ്ഞെടുപ്പില്‍ അത് മികച്ച ഫലം നല്‍കും. ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് അന്തിമമായി തീരുമാനം എടുക്കുക. എംഎല്‍എമാരുടെ അഭിപ്രായം തേടും. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമല്ല ഇത്. എല്ലാവരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്.

ഹൈക്കമാന്‍ഡ് എന്ത് നിലപാട് സ്വീകരിച്ചാലും അത് അംഗീകരിക്കും. ആരൊക്കെ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡാണ് തീരൂമാനിക്കുക. അത് തള്ളിക്കളയാനാകില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്‍ഡാണ് തീരുമാനിക്കുക. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്. ഓരോ സീറ്റും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവുമായുള്ള പ്രത്യേക അഭിമുഖം കാണാം….

Story Highlights – UDF will get a majority; Ramesh Chennithala says High Command will decide who will be the Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here