മധ്യപ്രദേശില്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

മധ്യപ്രദേശില്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം. ഇത് സംബന്ധിച്ച് നിയമഭേദഗതി നടത്തിയതായി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ നിയമസഭയെ അറിയിച്ചു. നേരത്തെ ആറ് മാസമായിരുന്നു തടവുശിക്ഷ. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയമഭേദഗതി പാസാക്കി.
ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രഖ്യാപിച്ചു. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് മാരക കുറ്റമാണെന്നും അങ്ങനെ ചെയ്യുന്നത് ആളുകളുടെ ജീവന്‍ വെച്ച് കളിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. അതിനാലാണ് ശിക്ഷ വര്‍ധിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതും ശിക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights – Food adulteration in Madhya Pradesh now punishable with life imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here