ഓസ്കർ മത്സരത്തിന് മികച്ച ചിത്രം കാറ്റഗറിയിൽ, ഐം എം വിജയൻ നായകനായ ചിത്രവും

വിജേഷ് മണി സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രമായ മ് (ദ സൌണ്ട് ഓഫ് പെയ്‍ൻ) ഓസ്കർ മത്സരത്തിന്. മെയിൻ ഫിലിം കാറ്റഗറിയിൽ മികച്ച ചിത്രം എന്ന വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഐം എം വിജയനാണ് ചിത്രത്തിലെ നായകകഥാപാത്രമായ ആദിവാസി യുവാവായി അഭിനയിച്ചിരിക്കുന്നത്. പ്രകാശ് വാടിക്കലാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. സോഹൻ റോയ് ആണ് നിർമാണം.
തേൻ ശേഖരണം ഉപജീവന മാർഗമാക്കിയ കുറുമ്പ ഗോത്രത്തിൽപെട്ട ഒരു ആദിവാസി കുടുംബനാഥൻ പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്നതാണ് സിനിമയുടെ പ്രമേയം. വനത്തിൽ നിന്ന് തേൻ കിട്ടുന്നത് കുറയുകയും ഒടുവിൽ അദ്ദേഹം പ്രതിസന്ധികളോട് പോരാടുകയും ചെയ്യുന്നു. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളാണ് സിനിമയിൽ ചർച്ച ചെയ്യുന്നത്.
അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയയായ നഞ്ചമ്മ ചിത്രത്തിന് വേണ്ടി വരികള്‍ എഴുതുകയും പാടുകയും ചെയ്‍തിട്ടുണ്ട്. സിനിമ ഓസ്‌കറിന് മത്സരിക്കുന്ന കാര്യം താരങ്ങൾ അടക്കം ഷെയർ ചെയ്തിട്ടുണ്ട്. ചിത്രം ഈ വർഷം തന്നെ പ്രദർശനത്തിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Story Highlights – Kerala tribal language film ‘Mmmmmm (Sound of Pain)’ eligible for Oscar race
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here