24 കേരള പോൾ ട്രാക്കർ സർവേ: ആഴക്കടൽ, പിഎസ്‌സി വിഷയങ്ങളിൽ സർക്കാരിനു വീഴ്ച പറ്റിയെന്ന് ഭൂരിപക്ഷം

ആഴക്കടൽ, പിഎസ്‌സി വിഷയങ്ങളിൽ സർക്കാരിനു വീഴ്ച പറ്റിയെന്ന് 24 കേരള പോൾ ട്രാക്കർ സർവേ ഭൂരിപക്ഷം. ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ സർക്കാരിനു വീഴ്ച പറ്റിയെന്ന് 49 ശതമാനം പേർ അഭിപ്രായപ്പെട്ടു. അറിയില്ലെന്ന് 27 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ വീഴ്ച പറ്റിയില്ലെന്ന അഭിപ്രായക്കാർ 24 ശതമാനമാണ്.
പിഎസ്‌സി സമരം കൈകാര്യം ചെയ്യുന്നതിലും സർക്കാരിനു വീഴ്ച പറ്റിയെന്നാണ് ഭൂരിപക്ഷാഭിപ്രായം. 66 ശതമാനം പേരാണ് സർക്കാരിനെതിരെ അഭിപ്രായമറിയിച്ചത്. 22 ശതമാനം പേർ ഇല്ല എന്നും 12 പേർ അറിയില്ല എന്നും അഭിപ്രായം രേഖപ്പെടുത്തി.
Story Highlights – 24 kerala poll tracker 13
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News