പി.സി. ജോര്‍ജിന്റെ ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി

പി.സി. ജോര്‍ജ് നടത്തിയ ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി. പി.സി. ജോര്‍ജിന് തന്നോട് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ജോര്‍ജിന്റെ കാര്യം പറയേണ്ടത് യുഡിഎഫാണ്. താനാണ് യുഡിഎഫ് പ്രവേശനം നിഷേധിച്ചതെന്ന പ്രസ്താവന പി.സി. ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. സീറ്റ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയം ജില്ലയില്‍ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമോയെന്നത് ചര്‍ച്ച നടക്കുമ്പോഴെ അറിയാന്‍ സാധിക്കൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി. ജോര്‍ജ് രംഗത്ത് എത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു. ഇതാണ് ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണം. വിജിലന്‍സില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കിയതും എതിര്‍പ്പിന് കാരണമായെന്നും പി.സി. ജോര്‍ജ് ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : അരുതാത്തത് കണ്ടതിനാല്‍ ഉമ്മന്‍ചാണ്ടിക്ക് ശത്രുവായി; ഉമ്മന്‍ചാണ്ടി തെറ്റുകാരനെന്ന് പി.സി. ജോര്‍ജ്

ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കാണേണ്ടിവന്നു. അന്നുമുതല്‍ ഉമ്മന്‍ചാണ്ടിക്ക് ഞാന്‍ ശത്രുവായി. ഉമ്മന്‍ചാണ്ടി ആ കാര്യത്തില്‍ തെറ്റാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് വിജിലന്‍സ് അന്വേഷണം വന്നു. അന്ന് വിജിലന്‍സിന് ഇക്കാര്യത്തില്‍ മൊഴി നല്‍കി. മൊഴി നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് കേസ് വ്യാജമാണെന്ന് പറയുന്നു. അന്ന് മൊഴിനല്‍കാതിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ഇന്ന് എന്റെ സ്വന്തമായിരുന്നേനെ.

സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് അരുതാത്ത രീതിയില്‍ കണ്ടത്. രാത്രി 10.30 നാണ് ഞാന്‍ കണ്ടത്. ജോപ്പന്‍ മാത്രമാണ് അന്ന് ഓഫീസിന് മുന്‍പില്‍ ഉണ്ടായിരുന്നത്. ഉമ്മന്‍ചാണ്ടിയെ മോശം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ല. സംശയം തോന്നിയിട്ടാണ് അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും പി.സി. ജോര്‍ജ് ട്വന്റിഫോറിനോട് പറഞ്ഞു.

പി.സി. ജോര്‍ജുമായുള്ള പ്രത്യേക അഭിമുഖം കാണാം…

Story Highlights – Oommen Chandy said that he was not worried about PC George’s allegations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top