കോഴിപ്പോരിനിടെ ഉടമയെ കൊന്ന് പൂവൻ; പോര്‌കോഴി കസ്റ്റഡിയിൽ

rooster killed owner during cockfight murderer in custody

കോഴിപ്പോരിനിടെ ഉടമയെ കൊന്ന് പൂവൻ കോഴി. തെലങ്കാനയിലെ ഗൊല്ലാപള്ളിയിലാണ് സംഭവം. തുടർന്ന് കോഴിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തെലങ്കാനയിൽ കോഴിപ്പോര് നിരോധിച്ചിരിക്കുകയാണ്. അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഗൊല്ലാപള്ളിയിലെ ക്ഷേത്രത്തിന് സമീപത്തുള്ളയിടത്ത് വച്ച് കോഴിപ്പോര് സംഘടിപ്പിക്കുന്നത്. കോഴിപ്പോരിനായി തന്റെ പൂവൻ കോഴികളുമായി എത്തിയതായിരുന്നു കൊല്ലപ്പെട്ട ടി.സത്യയ്യ (45). മൂന്ന് ഇഞ്ച് നീളമുള്ള കത്തി കോഴിയുടെ കാലിൽ കെട്ടിയിരുന്നു. ഈ കോഴിയെ താഴെ വച്ച് മറ്റൊരു കോഴിയെ എടുക്കാൻ കുനിഞ്ഞപ്പോഴാണ് കത്തികെട്ടിയ കോഴി പറന്നത്. കത്തി സത്യയ്യയുടെ സ്വകാര്യഭാഗത്ത് കൊണ്ടാണ് മരണം സംഭവിക്കുന്നത്.

സംഭവം നടന്നതറിഞ്ഞെത്തിയ പൊലീസ് പോര് കോഴിയേയും കത്തിയും കസ്റ്റഡിയിലെടുത്തു. ആദ്യദിവസം കോഴി പൊലീസ് സ്റ്റേഷൻ കസ്റ്റഡിയിലായിരുന്നു. എന്നാൽ രണ്ടാം ദിവസം പൊലീസ് ഉദ്യോഗസ്ഥർ കോഴിയെ അടുത്തുള്ള ഫാമിലേക്ക് മാറ്റി. കോഴിയുടെ ചിത്രങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതി ആവശ്യപ്പെട്ടാൽ കോഴിയെ ഹാജരാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വർഷങ്ങളായി കോഴി ഫാം നടത്തുകയും, പോര് കോഴികളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സത്യയ്യ. സത്യയ്യ കോഴിപ്പോരിലെ സ്ഥിരം പങ്കാളിയാണെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു.

കോഴിപ്പോര് തെലങ്കാനയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും പലയിടങ്ങളിലും രഹസ്യമായി ഈ കളി സംഘടിപ്പിക്കാറുണ്ട്. ജനുവരിയിലെ സങ്ക്രാന്ത്രി മഹോത്സവത്തിനിടെ പത്ത് പോരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Story Highlights – rooster killed owner during cockfight

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top